അസം സ്വദേശി ദേവജീത് സൈക്കിയ ബിസിസിഐ സെക്രട്ടറിയാകും; മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റർ, അഭിഭാഷകൻ
Mail This Article
×
മുംബൈ∙ മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററും അഭിഭാഷകനുമായ ദേവജീത് സൈക്കിയ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറിയാകും. ജയ് ഷാ ഐസിസി ചെയർമാനായതോടെ ഒഴിവു വന്ന സെക്രട്ടറി സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള കാലാവധി ഇന്നലെ അവസാനിച്ചപ്പോൾ അസം സ്വദേശിയായ ദേവജീത് സൈക്കിയ അല്ലാതെ മറ്റാരും പത്രിക സമർപ്പിച്ചിട്ടില്ല.
ജയ് ഷാ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ബിസിസിഐയുടെ താൽക്കാലിക സെക്രട്ടറിയായി സൈക്കിയ ചുമതലയേറ്റിരുന്നു. ട്രഷറർ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച പ്രഭതേജ് ഭാട്യയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടേക്കും.
English Summary:
BCCI: Devjit Saikia appointed new BCCI secretary
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.