ADVERTISEMENT

സിഡ്നി ∙ പേസ് ബോളർ മുഹമ്മദ് ഷമിയെ ഓസ്ട്രേലിയൻ പരമ്പരയിൽ ഉൾപ്പെടുത്താതിരുന്നതിനെ വിമർശിച്ച് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ‘‘ഷമിയുടെ പരുക്ക് ഭേദമായെന്നു വാർത്തകൾ വന്നു. ബംഗാളിനു വേണ്ടി കളിക്കുകയും ചെയ്തു. പക്ഷേ എന്നിട്ടും അദ്ദേഹത്തെ ഓസ്ട്രേലിയൻ പരമ്പരയിലെ അവസാന ടെസ്റ്റുകളിലേക്കു പരിഗണിച്ചില്ല. അതേക്കുറിച്ച് വിശദീകരണവുമുണ്ടായില്ല’’– ശാസ്ത്രി പറഞ്ഞു. 

  ഷമിയെ ഇന്ത്യൻ ടീമിനൊപ്പം കൂട്ടി റിക്കവറി വിലയിരുത്തുകയാണ് വേണ്ടിയിരുന്നതെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. ചാംപ്യൻസ് ട്രോഫിയിൽ ഷമി ഇന്ത്യയ്ക്കു വേണ്ടി കളിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. പരുക്ക് മാറിയ താരം ബംഗാളിനു വേണ്ടി ബോളിങ്ങിനു പുറമേ ബാറ്റിങ്ങിലും തിളങ്ങിയിരുന്നു.

English Summary:

Ravi Shastri criticizes India's omission of Mohammed Shami from the Australia Test series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com