ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിൽ ഓസീസ് ക്യാപ്റ്റൻ കമിൻസ് തന്നെ; ഹെയ്സൽവുഡും ടീമിൽ
Mail This Article
സിഡ്നി ∙ ശ്രീലങ്കൻ പരമ്പരയിൽ നിന്നു വിട്ടുനിന്നെങ്കിലും ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിൽ പേസർ പാറ്റ് കമിൻസ് തന്നെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ നയിക്കും. പരുക്കിൽ നിന്നു മോചിതനാകുന്ന കമിൻസ് ഭാര്യയുടെ പ്രസവത്തിനായി കൂടിയാണ് ലങ്കൻ പരമ്പരയിൽ നിന്നു വിശ്രമമെടുത്തത്. പരുക്കുമൂലം ഇന്ത്യയ്ക്കെതിരെ അവസാന രണ്ടു ടെസ്റ്റുകളിൽ പുറത്തിരുന്ന സഹപേസർ ജോഷ് ഹെയ്‌സൽവുഡിനെയും ചാംപ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടീം: പാറ്റ് കമിൻസ് (ക്യാപ്റ്റൻ), അലക്സ് ക്യാരി, നേഥൻ എല്ലിസ്, ആരോൺ ഹാർഡി, ജോഷ് ഹെയ്‌സൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, മാർനസ് ലബുഷെയ്ൻ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്‌വെൽ, മാത്യു ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്, മാർക്കസ് സ്റ്റോയ്നിസ്, ആദം സാംപ.