ADVERTISEMENT

ഐപിഎൽ, ഐഎസ്എൽ, പ്രൊ–വോളി ലീഗ്, ഐ–ലീഗ്; ഇന്ത്യൻ കായികരംഗത്തെ നാലു പ്രധാന കിരീടങ്ങളും ഇപ്പോൾ ഒരു നഗരത്തിലാണ്– ചെന്നൈയിൽ! ഐ–ലീഗിൽ സ്വന്തം ടീം കിരീടം ചൂടിയതോടെയാണ് ചെന്നൈയ്ക്ക് അപൂർവനേട്ടം സ്വന്തമായത്. കൊൽക്കത്ത, മുംബൈ തുടങ്ങി തങ്ങളെക്കാളും കായിക സംസ്കാരമുള്ള നഗരങ്ങളെ മറികടന്നു നേടിയ നേട്ടം.

∙ ഐഎസ്എൽ 2018 – ചെന്നൈയിൻ എഫ്സി 

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ കിരീടമാണ് ആദ്യം ചെന്നൈയുടെ ഷോക്കേസിലെത്തിയത്. ഫേവറിറ്റുകളായ ബെംഗളൂരുവിനെ അവരുടെ മൈതാനത്ത് 3–2നു തോൽപ്പിച്ച് ചെന്നൈ ജേതാക്കളായി. ബ്രസീലിയൻ താരങ്ങളായ മെയ്ൽസൺ ആൽവസ് (2), റാഫേൽ അഗസ്റ്റോ എന്നിവരാണ് ഗോൾ നേടിയത്. 

∙ ഐപിഎൽ 2018 – ചെന്നൈ സൂപ്പർ കിങ്സ് 

ഐഎസ്എൽ അപ്രതീക്ഷിതമായിരുന്നെങ്കിൽ ഐപിഎൽ ചെന്നൈ പ്രതീക്ഷിച്ചത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ തോൽപ്പിച്ചത് സൺറൈസേഴ്സ് ഹൈദരാബാദിനെ. 57 പന്തിൽ സെഞ്ചുറി നേടിയ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സനായിരുന്നു മാൻ ഓഫ് ദ് മാച്ച്. ടീമിന്റെ മൂന്നാം കിരീടം.

∙ പ്രൊ–വോളി ലീഗ് – ചെന്നൈ സ്പാർട്ടൻസ് 

ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചിൽ അഞ്ചു കളികളും ജയിച്ച് അജയ്യരായി എത്തിയ കാലിക്കറ്റ് ഹീറോസിനെയാണ് ചെന്നൈ ഫൈനലിൽ തോൽപ്പിച്ചത്. അതും മൂന്നു സെറ്റുകളിൽ തന്നെ (11–15,12–15,14–16). ഇതോടെ ഏഷ്യൻ ക്ലബ് വോളിബോൾ ചാംപ്യൻഷിപ്പിനും യോഗ്യത നേടി. 

∙ ഐ ലീഗ് – ചെന്നൈ സിറ്റി എഫ്സി 

ഐ–ലീഗ് കിരീടപ്പോരാട്ടം ഇത്തവണയും ഫൊട്ടോഫിനിഷിലേക്കു പോയപ്പോൾ സാധ്യത കൂടുതൽ ചെന്നൈയ്ക്കു തന്നെയായിരുന്നു. എന്നാൽ മൂന്നാം മിനിറ്റിൽ തന്നെ മിനർവ ഗോളടിച്ചതോടെ ചെന്നൈ സമ്മർദ്ദത്തിലായി. എന്നാൽ രണ്ടാം പകുതിയിലെ മൂന്നു ഗോളുകളിൽ ചെന്നൈ കിരീടമുറപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com