51 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി ജെയ്ഡൻ സാഞ്ചോ
Mail This Article
×
ഡോർട്മുണ്ട് ∙ ജെയ്ഡൻ സാഞ്ചോ തുടങ്ങിയിട്ടേ ഉള്ളൂ. ജർമൻ ബുന്ദസ് ലിഗ ഫുട്ബോൾ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനായി കളിക്കുന്ന ഇംഗ്ലിഷ് മിഡ്ഫീൽഡർക്കു മുന്നിൽ 51 വർഷം പഴക്കമുള്ള റെക്കോർഡ് പഴങ്കഥയായി.
ലീഗിൽ 22 ഗോളുകൾ തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ്. ലെയ്പിസിഷിനെതിരെ ഗോൾ നേടിയതോടെയാണ് സാഞ്ചോ റെക്കോർഡിട്ടത്. 1969ൽ ഹോർസ്റ്റ് കോപ്പൽസ് (19 വർഷം 269 ദിവസം) സ്ഥാപിച്ച റെക്കോർഡാണ് സാഞ്ചോ (19 വർഷം 267 ദിവസം) തിരുത്തിയത്.
പക്ഷേ, സാഞ്ചോയുടെ ഗോളിനും ഡോർട്ട്മുണ്ടിനെ ജയിപ്പിക്കാൻ കഴിഞ്ഞില്ല. ടിമോ വെർണറുടെ ഇരട്ട ഗോൾ മികവിൽ ലെയ്പ്സിഷ് ഡോർട്ട്മുണ്ടിനെ 3–3 സമനിലയിൽ പിടിച്ചു.2017ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ 17 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്നു സാഞ്ചോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.