ADVERTISEMENT

മഡ്രിഡ് ∙ ലോക്ഡൗണിനു ശേഷമുള്ള രണ്ടാം മത്സരത്തിലും ജയിച്ച റയൽ മഡ്രിഡ് സ്പാനിഷ് ലാ ലിഗ കിരീടപ്പോരാട്ടം ആവേശകരമാക്കി. ഇന്നലെ വലെൻസിയയെ 3–0നു തോൽപിച്ചതോടെ റയലിന് 29 കളികളിൽ 62 പോയിന്റ്. ബാർസിലോന 2 പോയിന്റ് മാത്രം മുന്നിൽ. ഫ്രഞ്ച് താരം കരിം ബെൻസേമയാണ് റയലിന്റെ രണ്ടു ഗോൾ നേടിയത്. 11 മാസത്തിനു ശേഷം കളിക്കാനിറങ്ങിയ മത്സരത്തിൽ‌ ആദ്യ ടച്ചിൽ തന്നെ സ്പാനിഷ് താരം മാർക്കോ അസെൻസിയോയും ലക്ഷ്യം കണ്ടു.

20–ാം മിനിറ്റിൽ റോഡ്രിഗോ മൊറീനോയുടെ ‘ഗോൾ’ വലെൻസിയ ആഘോഷിച്ചു തീർന്നതിനു ശേഷമാണ് റഫറി വിഡിയോ അസിസ്റ്റന്റിന്റെ സഹായം തേടാൻ തീരുമാനിച്ചത്. ആഘോഷം അതോടെ വെറുതെയായി– മാക്സി ഗോമസ് ഓഫ്സൈഡ്! രണ്ടാം പകുതിയിൽ റയൽ കളി ഏറ്റെടുത്തതോടെ വലെൻസിയ കാഴ്ചക്കാരായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com