മെസ്സിക്ക് ഇന്ന് 33 വയസ്, ആശംസകളുമായി കായികലോകം; 700–ാം ഗോളിന് കാത്തിരിപ്പ്
Mail This Article
ഇൻമെസ്സിനന്റ്! സ്പാനിഷ് ഡിക്‌ഷനറിയിൽ അടുത്തകാലത്ത് കൂട്ടിച്ചേർത്ത Inmessionante എന്ന നാമവിശേഷണത്തിന് അർജന്റീനയിലെ റൊസാരിയോയിൽ ജനിച്ച ലൂയിസ് ലയണൽ ആന്ദ്രെ മെസ്സി കുകിറ്റിനി എന്ന ഇന്ദ്രജാലക്കാരനുമായൊരു ബന്ധമുണ്ട്. ഏറ്റവും പൂർണമായ രീതിയിൽ ഫുട്ബോൾ കളിക്കുക എന്നാണ് ഈ വാക്കിന്റെയർഥം. മെസ്സിയുടെ കളിയെ വിശേഷിപ്പിക്കാൻ സൂചിപ്പിക്കുന്ന ഈ വാക്ക് താരത്തോടുള്ള ആദരസൂചകമായാണ് സ്പാനിഷ് നിഘണ്ടുവിലും ചേർക്കപ്പെട്ടത്.
ആധുനിക ഫുട്ബോളിലെ സമ്പൂർണനെന്നു വിശേഷിപ്പിക്കപ്പെടുന്ന മെസ്സിക്ക് ഇന്നു 33 വയസ്സ് തികയുന്നു. ആഘോഷത്തിന് ഒരുങ്ങുന്ന ആരാധകരുടെ കണ്ണുകളത്രയും ഇന്നു പുലർച്ചെ നടന്ന ബാർസിലോന – അത്‍ലറ്റിക് ബിൽബാവോ മത്സരത്തിലായിരുന്നു. അത്‌ലറ്റിക് ബിൽബാവോയ്ക്കെതിരെ ഒരു ഗോൾകൂടി നേടി മെസ്സിയുടെ ഗോൾനേട്ടം 700 തൊടുന്നത് കാത്തിരുന്ന ആരാധകർക്ക് മത്സരം സമ്മാനിച്ചത് ചെറിയ നിരാശ. മത്സരം ബാർസിലോന ഒരു ഗോളിനു ജയിച്ചെങ്കിലും വിജയഗോൾ നേടിയത് ഇവാൻ റാക്കിട്ടിച്ച്!
ഗോളാഘോഷവും ജന്മദിനാഘോഷവും ഒന്നായിത്തീരുന്ന ആ അസുലഭ നിമിഷം പിറന്നില്ലെങ്കിലും ആരാധകർ ‘ഹാപ്പി’യാണ്; ഹാപ്പി ബർത്ഡേ മെസ്സി!
മെസ്സിയുടെ കരിയർ ഗോളുകൾ*
ബാർസിലോന – 629, അർജന്റീന – 70
*2020 ജൂൺ 23 വരെയുള്ള കണക്ക്
English Summary: Lionel Messi Turns 33, Fans Pour In Wishes For 'greatest' Football Player