ADVERTISEMENT

വല്ലദോലിദ് ∙ ലയണൽ മെസ്സി വഴിയൊരുക്കിയ ഗോളിൽ ബാർസിലോനയ്ക്കു സ്പാനിഷ് ലാ ലിഗ ഫുട്ബോളി‍ൽ റയൽ വല്ലദോലിദിനെതിരെ വിജയം (1–0). മെസ്സിയുടെ സീസണിലെ 20–ാം അസിസ്റ്റ്, ഗോളിലേക്കു തട്ടിയിട്ടതു അർതുറോ വിദാൽ. സീസണിൽ 22 ഗോളുകളും 20 അസിസ്റ്റുകളുമായി മെസ്സി മിന്നും ഫോമിലാണെങ്കിലും 2 മത്സരം മാത്രം ബാക്കി നിൽക്കെ റയലിനെ മറികടന്നു ബാർസ ജേതാക്കളാകാൻ സാധ്യത മങ്ങി. 36 കളിയിൽ ബാർസയ്ക്ക് 79 പോയിന്റ്.

റയലിനെക്കാൾ ഒരു പോയിന്റ് പിന്നിൽ. ഇന്നു ഗ്രനാഡയ്ക്കെതിരെ റയൽ ജയിച്ചാൽ പോയിന്റ് വ്യത്യാസം 4 ആകും.

യുവെന്റസിന് സമനിലപ്പൂട്ട്

ടൂറിൻ ∙ ഹാൻഡ് ബോളുകൾ വിധി നിർണയിച്ച ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ യുവെന്റസിനു 3–ാം സ്ഥാനക്കാരായ അറ്റലാന്റയുമായി സമനില (2–2). യുവെയ്ക്കായി 2 ഗോളുകളും നേടിയതു ക്രിസ്റ്റ്യാനോ റൊണാൾഡോ. അറ്റലാന്റ താരങ്ങൾക്കെതിരായ ഹാൻഡ് ബോളിനു ലഭിച്ച പെനൽറ്റി സ്പോട് കിക്കുകളിൽനിന്നായിരുന്നു 2 ഗോളുകളും.

സമനിലയെങ്കിലും തുടർച്ചയായ 9–ാം കിരീടത്തിലേക്കു യുവെ ഒരു പടികൂടി അടുത്തു. 6 കളി ശേഷിക്കെ യുവെയ്ക്കു 2–ാം സ്ഥാനക്കാരായ ലാസിയോയെക്കാൾ 6 പോയിന്റ് ലീഡുണ്ട്.

അപ്പീൽ ഇല്ലാത്ത ജയം!

ലണ്ടൻ ∙ റഹീം സ്റ്റെർലിങ്ങിന്റെ ഹാട്രിക്കിൽ ബ്രൈറ്റനെ 5–0നു തകർത്തെങ്കിലും മാഞ്ചസ്റ്റർ സിറ്റിയുടെ നെഞ്ചിടിപ്പ് കൂടുന്നത് ഇന്നാണ്! സാമ്പത്തിക ക്രമക്കേടുകൾ കാരണം ക്ലബ്ബിനു യുവേഫ ചുമത്തിയ ചാംപ്യൻസ് ലീഗ് വിലക്ക് നീക്കണം എന്നാവശ്യപ്പെട്ട് സിറ്റി നൽകിയ അപ്പീലിൽ ലോക കായിക തർക്ക പരിഹാര കോടതി ഇന്നു വിധി പറയും. വിലക്കു നിലനിന്നാൽ ഇത്തവണ പ്രീമിയർ ലീഗിലെ 5–ാം സ്ഥാനക്കാർചാംപ്യൻസ് ലീഗിനു യോഗ്യത നേടും. 

   ബ്രൈറ്റനെതിരെ സ്റ്റെർലിങ്ങിനു പുറമെ ഗബ്രിയേൽ ജിസ്യൂസ്, ബെർണാഡോ സിൽവ എന്നിവരും സിറ്റിക്കായി ഗോൾ നേടി. കഴിഞ്ഞ വാരം ന്യൂകാസിലിനെയും സിറ്റി ഇതേ സ്കോറിനു തോൽപിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com