ഇൻസ്റ്റയിൽ റൊണാൾഡീഞ്ഞോ പിന്തുടരുന്ന 363 പേര്; ഒരാൾ വേങ്ങരക്കാരൻ!
Mail This Article
മലപ്പുറം ∙ പി.ടി.വിവേക് ആരാധന മൂത്ത് വരച്ച ചിത്രം റൊണാൾഡീഞ്ഞോയുടെ നെഞ്ചിലാണു പതിഞ്ഞത്. അന്നുമുതൽ ഇൻസ്റ്റഗ്രാമിൽ ആ ചിത്രകാരനെ ഫോളോ ചെയ്യുകയാണു ബ്രസീലിന്റെ മുൻ ലോക താരം. 5.14 കോടി ഫുട്ബോൾ ആരാധകരാണ് ഇൻസ്റ്റഗ്രാമിൽ റൊണാൾഡീഞ്ഞോയെ ഫോളോ ചെയ്യുന്നത്. റൊണാൾഡീഞ്ഞോ തിരിച്ചു ഫോളോ ചെയ്യുന്നതാകട്ടെ 363 പേരെയും. അതിലൊരാളാണു വേങ്ങര ചെങ്ങാനി സ്വദേശിയായ പി.ടി.വിവേക്.
റൊണാൾഡീഞ്ഞായുടെ കടുത്ത ആരാധനായ വിവേക്, താരത്തിന്റെ 2 ചിത്രങ്ങൾ വരച്ചു കഴിഞ്ഞയാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. അതിലൊന്നു കുട്ടിക്കാലത്തെ ചിത്രമാണ്. ഈ ചിത്രങ്ങൾക്കു കമന്റ് ബോക്സിൽ നന്ദി അറിയിച്ചതിനു പിന്നാലെയാണു റൊണാൾഡീഞ്ഞോ വിവേകിനെ ഫോളോ ചെയ്യാൻ ആരംഭിച്ചത്. മഞ്ചേരി ഇകെസി എൻജിനീയറിങ് കോളജ് വിദ്യാർഥിയാണു വിവേക്.
English Summary: Ronaldinho following Kerala boy in instagram