ADVERTISEMENT

മിലാൻ ∙ ഇറ്റാലിയൻ സീരി എ ഫുട്ബോൾ ലീഗിൽ യുവെന്റസ് തുടർച്ചയായ 9–ാം കിരീടമുറപ്പിച്ചതിനു പിന്നാലെ അവരുടെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചെയ്തത് എന്തെന്നോ? മാസങ്ങളായി താൻ മനസ്സിൽ കൊണ്ടുനടന്നിരുന്ന മോഹത്തിലേക്ക് ഉറച്ച തീരുമാനത്തിന്റെ ഒരു ഷോട്ട് പായിച്ചു. 85 ലക്ഷം പൗണ്ട് (ഏകദേശം 83.34 കോടി രൂപ) വരുന്ന സൂപ്പർ കാർ വാങ്ങാൻ കരാറൊപ്പിട്ടാണു റൊണാൾഡോ യുവെന്റസിന്റെ കിരീടവിജയം ആഘോഷിച്ചതെന്നാണു റിപ്പോർട്ടുകൾ.

ആഡംബര കാറുകളെ ഇഷ്ടപ്പെടുന്ന റൊണാൾഡോയുടെ വീട്ടിൽ സൂപ്പർ കാറുകളുടെ നീണ്ട നിരതന്നെയുണ്ട്. ബുഗാട്ടിയുടെ സൂപ്പർ കാർ (ചെന്റോഡിയെച്ചി) വാങ്ങാനുള്ള തീരുമാനം 4 മാസം മുൻപേയെടുത്തതാണ്. എന്നാൽ,  കാർ കയ്യി‍ൽ കിട്ടാൻ റൊണാൾഡോ ഒരു വർഷംകൂടി കാത്തിരിക്കണം. 2021ൽ മാത്രമേ കമ്പനി കാർ കൈമാറൂ.

2.4 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത്തിലെത്താൻ ബുഗാട്ടിയുടെ ഈ മോഡലിനു കഴിയും. മണിക്കൂറിൽ 379 കിലോമീറ്റർ വേഗത്തിൽ ഇതോടിക്കാൻ കഴിയുമെന്നാണു നിർമാതാക്കൾ പറയുന്നത്. ഈ മോഡൽ ലോകത്താകെ 10 പേർക്കുവേണ്ടി മാത്രമാണു കമ്പനി നിർമിക്കുന്നത്.

English Summary: Cristiano Ronaldo celebrates Juventus title win by buying new Bugatti super car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com