ആനന്ദക്കണ്ണീർ പൊഴിച്ച് ഇബ്ര
Mail This Article
സ്റ്റോക്കോം ∙ 5 വർഷത്തിനുശേഷം സ്വീഡൻ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിൽ വികാരാധീനനായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്. 2016 യൂറോ കപ്പിനു പിന്നാലെ രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ച സ്ലാറ്റൻ കഴിഞ്ഞ ദിവസം വീണ്ടും ദേശീയ ടീമിനൊപ്പം ചേർന്നു. 39–ാം വയസ്സിലെ ഈ 2–ാം വരവിനെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു ഇറ്റാലിയൻ ക്ലബ് എസി മിലാൻ താരമായ ‘ഇബ്ര’യുടെ കണ്ണുകൾ ഈറനണിഞ്ഞത്.
‘എന്റെ മക്കളാണ് എന്നെ കരയിപ്പിച്ചത്. പതിനാലുകാരൻ മാക്സിമിലിയനും പന്ത്രണ്ടുകാരൻ വിൻസന്റും വീട്ടിലുണ്ട്. ഞാൻ ടീം ക്യാംപിലേക്കെന്നു പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയപ്പോൾ വിൻസന്റ് കരഞ്ഞു. – ഇബ്ര മാധ്യമപ്രവർത്തകരോടായി പറഞ്ഞു.
ജോർജിയ, കൊസോവോ എന്നിവയ്ക്കെതിരെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ഒരുങ്ങുന്ന ടീമിനൊപ്പം സ്ലാറ്റനും പരിശീലനം തുടങ്ങി. ഇബ്ര ഒരു അഭിമുഖത്തിൽ ദേശീയ ടീമിനു വേണ്ടി തുടർന്നും കളിക്കാൻ താൽപര്യമുണ്ടെന്നു വെളിപ്പെടുത്തിയിരുന്നു. ഇതറിഞ്ഞ പരിശീലകൻ ആൻഡേഴ്സൻ ഉടൻ ഇറ്റലിയിലെത്തി ഇബ്രയുമായി സംസാരിച്ചു; മടങ്ങിവരവ് ഉറപ്പിച്ചു.
Content Highlights: Zlatan Ibrahimovic return