ADVERTISEMENT

മാഞ്ചസ്റ്റർ ∙ ലീഡ്സ് യുണൈറ്റഡിനോട് ഇൻജറി ടൈം ഗോളിൽ മാഞ്ചസ്റ്റർ സിറ്റി തോറ്റെങ്കിൽ അതേരാത്രി ഇൻജറി ടൈം ഗോളിൽ ലിവർപൂൾ ആസ്റ്റൻ വില്ലയെ തോൽപിച്ചു! ട്രെന്റ് അലക്സാണ്ടർ അർനോൾഡിന്റെ ഗോളിലാണ് ചെമ്പട 2–1 വിജയം സ്വന്തമാക്കിയത്. കിരീടമുറപ്പിച്ചു കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ അരികിലെത്തില്ലെങ്കിലും ഈ വിജയം ലിവർപൂളിന്റെ ചാംപ്യൻസ് ലീഗ് പ്രതീക്ഷകൾക്കു ജീവൻ നൽകി. 

43–ാം മിനിറ്റിൽ ഒലി വാറ്റ്കിൻസിന്റെ ഗോളിൽ ആസ്റ്റൻ വില്ല മുന്നിലെത്തി. 57–ാം മിനിറ്റിൽ മുഹമ്മദ് സലായിലൂടെ ലിവർപൂൾ ഒപ്പമെത്തി. ഇൻജറി ടൈമിൽ (90+1) അർനോൾഡിന്റെ ഗോളിൽ വിജയം. 31 കളിയിൽ 52 പോയിന്റുമായി 6–ാം സ്ഥാനത്താണു ലിവർപൂൾ ഇപ്പോൾ. 5–ാം സ്ഥാനത്തുള്ള ചെൽസി 4–1നു ക്രിസ്റ്റൽ പാലസിനെ മുക്കിക്കളഞ്ഞു. ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ഡബിളിനു പുറമേ കായ് ഹാവേർട്സ്, കുർട് സൗമ എന്നിവരും ഗോൾ നേടി. ചെൽസിക്ക് 31 കളിയിൽ 54 പോയിന്റ്. 

ലീഗിലെ 3, 4 സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ വെസ്റ്റ് ഹാം 3–2നു ലെസ്റ്റർ സിറ്റിയെ തോൽപിച്ചു. 31 കളിയിൽ 56 പോയിന്റുമായി ലെസ്റ്റർ തന്നെയാണു മൂന്നാം സ്ഥാനത്ത്. 

വെസ്റ്റ്ഹാം ഒരേയൊരു പോയിന്റ് പിന്നിൽ. തകർപ്പൻ ഫോമിൽ കളി തുടരുന്ന ജെസ്സി ലിങ്ങാർദിന്റെ ഡബിളാണ് വെസ്റ്റ്ഹാമിനു തുണയായത്. ലെസ്റ്ററിനായി നൈജീരിയൻ താരം കീലേച്ചി ഇയനാച്ചോയും ഡബിൾ നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com