ADVERTISEMENT

മിലാൻ ∙ ഒക്ടോബറിൽ 40 വയസ്സു തികയുന്ന സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എസി മിലാനുമായി ഒരു വർഷത്തേക്കുകൂടി കരാർ പുതുക്കി. ഒരു സീസണ് 70 ലക്ഷം യൂറോ ( ഏകദേശം 63 കോടി രൂപ) പ്രതിഫലക്കരാറിൽ ഇറ്റാലിയൻ ക്ലബ്ബി‍ൽ തുടരുന്ന സ്വീഡിഷ് താരത്തിന്റെ പുതുക്കിയ കരാർ തുക എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ല.

എസി മിലാൻ ജഴ്സിയിൽ തകർപ്പൻ പ്രകടനം തുടരുന്ന ഇബ്ര, അടുത്ത സീസണിൽ മിലാനെ ചാംപ്യൻസ് ലീഗിലും എത്തിക്കുമെന്നാണ് ആരാധകപ്രതീക്ഷ. മിലാൻ അടുത്ത സീസൺ ചാംപ്യൻസ് ലീഗിലെത്തിയാൽ, ഇബ്രയ്ക്കും അതു യൂറോപ്യൻ വേദിയിലേക്കുള്ള ഗംഭീര തിരിച്ചുവരവാകും.

Content Highlights: Zlatan Ibrahimovic signs new one-year Milan deal

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com