റയലിന് എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടു: സിദാൻ
Mail This Article
×
മഡ്രിഡ് ∙ റയൽ മഡ്രിഡിന് തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് ക്ലബ്ബ് വിട്ടതെന്ന് പരിശീലകൻ സിനദിൻ സിദാൻ. മഡ്രിഡിലെ ഒരു ദിനപത്രത്തിലെഴുതിയ തുറന്ന കത്തിലാണ് സിദാൻ റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിന്റെ വാദങ്ങളെ തള്ളിയത്. കോച്ചിങ് മടുത്തതു കൊണ്ടാണ് സിദാൻ പരിശീലകസ്ഥാനം ഒഴിഞ്ഞതെന്ന് പെരസ് നേരത്തേ പറഞ്ഞിരുന്നു.
‘‘ഞാൻ പോകുന്നു. അതു പക്ഷേ ക്ലബ് പറയുന്ന കാരണം കൊണ്ടല്ല. എനിക്കാവശ്യമായ വിശ്വാസവും സ്വാതന്ത്ര്യവും കിട്ടാത്തതു കൊണ്ടാണ്. അടിസ്ഥാനമില്ലാത്ത വാർത്തകൾ പുറത്തു പ്രചരിക്കുന്നത് യാദൃശ്ചികമാണെന്നും ഞാൻ കരുതുന്നില്ല..’’– സിദാൻ കുറിച്ചു.
English Summary: Real Madrid lost trust in me says Zinadaine Zidane
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.