ഗോൾനേട്ടം എറിക്സണു സമർപ്പിച്ച് ലുക്കാകു; ക്രിസ്, ഐ ലവ് യൂ! - വിഡിയോ
Mail This Article
×
സെന്റ് പീറ്റേഴ്സ്ബർഗ് ∙ ക്രിസ്റ്റ്യൻ എറിക്സണു വേണ്ടി ഒരു ഗോൾ നേടാൻ ഡെന്മാർക്ക് ടീമിനായില്ലെങ്കിലും ഇന്റർ മിലാൻ ക്ലബ്ബിലെ സഹതാരം റൊമേലു ലുക്കാകു അതു സാധിച്ചു- ഒന്നല്ല, 2 ഗോളുകൾ! ലുക്കാകുവിന്റെ ഇരട്ടഗോളിൽ, ഫിഫ റാങ്കിങ്ങിലെ ഒന്നാമന്മാരായ ബൽജിയം യൂറോയിലെ ഗ്രൂപ്പ് ബി മത്സരത്തിൽ റഷ്യയെ 3-0നു തകർത്തു.
ഗോൾനേട്ടം എറിക്സണു സമർപ്പിച്ചാണ് ലുക്കാകു ആശുപത്രിയിൽ തുടരുന്ന കൂട്ടുകാരനോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. ആദ്യഗോൾ നേടിയതിനു പിന്നാലെ ക്യാമറയ്ക്കടുത്തേക്ക് ഓടിയെത്തിയ ലുക്കാകു ഉച്ചത്തിൽ പറഞ്ഞു. ക്രിസ്, ഐ ലവ് യൂ! 10, 88 മിനിറ്റുകളിലായിരുന്നു ലുക്കാകുവിന്റെ ഗോളുകൾ. 34-ാം മിനിറ്റിൽ തോമസ് മ്യൂനിയറും ബൽജിയത്തിനായി ഗോൾ നേടി.
English Summary: Euro 2020: Belgium vs Russia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.