ജയ്ഡൻ സാഞ്ചോ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കും; 752 കോടി രൂപയുടെ കരാർ
Mail This Article
×
ഡോർട്മുണ്ട് ∙ കഴിഞ്ഞ വർഷം മുതൽ ആരാധകർ കേൾക്കാൻ കാത്തിരുന്ന വാർത്ത യാഥാർഥ്യമായി; ഇംഗ്ലണ്ട് വിങ്ങർ ജയ്ഡൻ സാഞ്ചോ അടുത്ത സീസണിൽ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കും. ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടുമായി 8.5 കോടി യൂറോയുടേതാണ് (ഏകദേശം 752 കോടി രൂപ) യുണൈറ്റഡിന്റെ കരാർ.
ഇന്ത്യയിൽ 2017ൽ നടന്ന അണ്ടർ 17 ലോകകപ്പിലെ മിന്നും താരമായി അവതരിച്ച ജയ്ഡൻ സാഞ്ചോയെ കൊത്താൻ കഴിഞ്ഞ സീസൺ മുതൽ യുണൈറ്റഡ് ശ്രമം തുടങ്ങിയതാണ്. ഇക്കഴിഞ്ഞ സീസണിൽ ഡോർട്മുണ്ടിനായി 38 കളികളിൽ 16 ഗോളുകളും 20 അസിസ്റ്റുകളുമാണ് ഇരുപത്തിയൊന്നുകാരൻ സാഞ്ചോയുടെ സമ്പാദ്യം.
English Summary: Jadon Sancho set to join Manchester United FC
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.