വെള്ള ജഴ്സിയിൽ വിജയഭാഗ്യം; യൂറോ ക്വാർട്ടറിൽ 4 ടീമുകളും ജയിച്ചത് വെള്ള ജഴ്സിയിൽ!
Mail This Article
×
യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ ‘തൂവെള്ള’ വിസ്മയം! സെമിയിലെത്തിയ ഇംഗ്ലണ്ട്, ഇറ്റലി, സ്പെയിൻ, ഡെൻമാർക്ക് എന്നീ ടീമുകളെല്ലാം ക്വാർട്ടർ ഫൈനൽ കളിച്ചതു വെളുത്ത നിറമുള്ള ജഴ്സി ധരിച്ചായിരുന്നു. ഇതോടെയാണു വെള്ള ജഴ്സിയിലാണ് ഇത്തവണ ഭാഗ്യം എന്ന വിശ്വാസം ശക്തമായത്.
എന്നാൽ, സെമിയിൽ 2 ടീമുകൾക്കേ വെള്ള ജഴ്സി ലഭിക്കൂ. ഇംഗ്ലണ്ട് – ഡെൻമാർക്ക് മത്സരത്തിൽ ഹോം ടീമായ ഇംഗ്ലണ്ടിന് അവരുടെ ഹോം ജഴ്സിയായ വെള്ള ധരിക്കാം. ഇറ്റലി – സ്പെയിൻ മത്സരത്തിൽ ഇറ്റലിക്കു ഹോം ജഴ്സിയായ നീലയാണു ലഭിക്കുക. സെമിയിലും ‘വെള്ളനിറം’ ടീമുകളെ രക്ഷിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണു ഫുട്ബോൾ പ്രേമികൾ.
English Summary: White Jersey Luck at Euro Cup Quarter Final
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.