സെമി ആവേശത്തിലേക്ക് യൂറോ കപ്പും കോപ്പ അമേരിക്കയും
Mail This Article
ലണ്ടൻ / ബ്രസീലിയ ∙ യൂറോ കപ്പ്, കോപ്പ അമേരിക്ക ഫുട്ബോൾ ചാംപ്യൻഷിപ്പുകളിൽ ഇനി സെമി പോരാട്ടങ്ങൾ. ഇന്നു രാത്രി 12.30നു നടക്കുന്ന യൂറോ ആദ്യ സെമിയിൽ ഇറ്റലിയും സ്പെയിനും ഏറ്റുമുട്ടും. 2018 സെപ്റ്റംബറിനുശേഷം 32 മത്സരങ്ങളായി പരാജയമറിയാതെ കുതിക്കുകയാണ് ഇറ്റലി. ടൂർണമെന്റിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് സ്പെയിൻ. നാളെ രണ്ടാം സെമിയിൽ ഇംഗ്ലണ്ടും ഡെൻമാർക്കും ഏറ്റുമുട്ടും. ഫൈനൽ ഞായറാഴ്ച.
കോപ്പ അമേരിക്ക രണ്ടാം സെമിയിൽ നാളെ രാവിലെ 6.30ന് അർജന്റീനയുടെ എതിരാളികൾ കൊളംബിയയാണ്. ക്യാപ്റ്റൻ ലയണൽ മെസ്സി തിളങ്ങിയ ക്വാർട്ടറിൽ ഇക്വഡോറിനെ 3–0നു മറികടന്നു തകർപ്പൻ ഫോമിലാണ് അർജന്റീന. ക്വാർട്ടറിൽ യുറഗ്വായെ തോൽപിച്ചാണു കൊളംബിയയുടെ വരവ്. മൂന്നാം സ്ഥാന മത്സരം ശനിയാഴ്ചയും ഫൈനൽ ഞായറാഴ്ചയും നടക്കും.
English Summary: Euro Cup, Copa America semi finals