യൂറോ കപ്പ്, കോപ്പ അമേരിക്ക ഫൈനൽ പ്രവചന മത്സരം: സമ്മാനങ്ങൾ നൽകി
Mail This Article
കോട്ടയം∙ കാൽപ്പന്തു പ്രേമികളെ ആവേശത്തിലാഴ്ത്തിയ യൂറോകപ്പ്, കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റുകളുടെ ഭാഗമായി ജെയിൻ ഓൺലൈനുമായി ചേർന്ന് മനോരമ ഓൺലൈൻ നടത്തിയ പ്രവചന മത്സരങ്ങളുടെ സമ്മാനങ്ങൾ വിതരണം ചെയ്തു. കോപ്പ അമേരിക്ക, യൂറോ കപ്പ് ഫൈനലുകളുടെ ഭാഗമായാണ് പ്രവചന മത്സരം സംഘടിപ്പിച്ചത്. യൂറോ കപ്പ് പ്രവചന മത്സരത്തിൽ കോട്ടയം കുമാരനല്ലൂർ സ്വദേശി ജിതിൻ ജോയിയും കോപ്പ അമേരിക്ക പ്രവചന മത്സരത്തിൽ മലപ്പുറം വെന്നിയൂർ സ്വദേശിനി ലീല വേലായുധനും സമ്മാനം നേടി.
ഫെയ്സ്ബുക്കിൽ കൊടുത്ത ചോദ്യത്തിന് വിജയി ആരാകുമെന്ന പ്രവചനം കമന്റായി രേഖപ്പെടുത്താനായിരുന്നു മത്സരം. യൂറോ കപ്പിൽ വെംബ്ലിയിലെ ഇംഗ്ലണ്ട് – ഇറ്റലി കലാശപ്പോരിൽ ആരു ജയിക്കുമെന്ന ചോദ്യത്തിന് ഇറ്റലിയുടെ വിജയം പ്രവചിച്ചാണ് ജിതിൻ ജോയി വിജയിയായത്. ജിതിനുള്ള സ്മാർട് ഫോൺ മലയാള മനോരമ മാർക്കറ്റിങ് ഡപ്യൂട്ടി ജനറൽ മാനേജർ ഷൈൻ കോശി സമ്മാനിച്ചു.
കോപ്പ അമേരിക്കയിൽ ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തിയ ബ്രസീൽ അർജന്റീന ഫൈനൽ മത്സരത്തിൽ അർജന്റീനയുടെ വിജയം പ്രവചിച്ചാണ് ലീല വേലായുധൻ വിജയിയായത്. മലയാള മനോരമ മലപ്പുറം യൂണിറ്റിലെ മാർക്കറ്റിങ് സീനിയർ മാനേജർ സുരേഷ് കുമാർ പി.പി. സമ്മാനദാനം നിർവഹിച്ചു. ലീല വേലായുധനു വേണ്ടി ബാറ്റസ് സമ്മാനം ഏറ്റുവാങ്ങി.
English Summary: Copa America, EURO 2020 Prediction Contests Winners