ADVERTISEMENT

ന്യൂഡൽഹി ∙ ഐഎസ്എൽ ഫുട്ബോളിലെ വാരാന്ത്യ മത്സരങ്ങളുടെ കിക്കോഫ് രാത്രി 9.30ന് ആക്കിയേക്കും. 2 മത്സരങ്ങളുള്ള ശനി, ഞായർ ദിവസങ്ങളിലാണ് രണ്ടാമത്തെ മത്സരം രാത്രി 9.30ന് ആരംഭിക്കാൻ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) ആലോചിക്കുന്നത്. ആദ്യമത്സരം വൈകിട്ട് 7.30നായിരിക്കും. നവംബർ 19ന് ഗോവയിൽ 3 സ്റ്റേഡിയങ്ങളിലായി ആരംഭിക്കുന്ന ലീഗിന്റെ മത്സരക്രമം ഈയാഴ്ച പ്രഖ്യാപിക്കും. കാണികൾക്കു പ്രവേശനം അനുവദിക്കാതെയാകും മത്സരങ്ങൾ നടത്തുക. 11 ക്ലബ്ബുകൾ മത്സരിക്കുന്ന ലീഗിൽ ആകെ 115 മത്സരങ്ങളാണുണ്ടാവുക. ഫൈനൽ 2022 മാർച്ചിൽ നടക്കും. 

Content Highlight: Indian Super League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com