ADVERTISEMENT

മുംബൈ ∙ ഐഎസ്എൽ ജേതാക്കളായ മുംബൈ സിറ്റി എഫ്സിയുടെ സ്പാനിഷ് പരിശീലകൻ സെർജിയോ ലൊബേറ സ്ഥാനമൊഴിയുന്നു. മുംബൈ ടീം ഉടമകളായ സിറ്റി ഗ്രൂപ്പിനു കീഴിൽത്തന്നെയുള്ള മെൽബൺ സിറ്റി എഫ്സിയുടെ പരിശീലകൻ ഡെസ് ബക്കിങ്ങാം മുംബൈയുടെ പുതിയ പരിശീലകനാകും. കഴിഞ്ഞ സീസണിൽ എഫ്സി ഗോവയിൽനിന്നു മുംബൈയിലേക്കെത്തിയ ലൊബേറ ടീമിനെ ഐഎസ്എൽ ജേതാക്കളാക്കി; ലീഗ് വിന്നേഴ്സ് ഷീൽഡും മുംബൈ സ്വന്തമാക്കി. സിറ്റി ഗ്രൂപ്പിനൊപ്പം ലൊബേറ തുടരുമെന്നു ടീം വ്യക്തമാക്കി.

English Summary: Sergio Lobera steps down as Mumbai City coach, Des Buckingham to take over

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com