ADVERTISEMENT

മിലാൻ ∙ വെറ്ററൻ സൂപ്പർ താരം സ്‌ലാറ്റൻ ഇബ്രാഹിമോവിച്ച് സ്വന്തം ടീം എസി മിലാനു വേണ്ടി മാത്രമല്ല, എതിർടീമായ ബൊളോന്യയ്ക്കായും ഗോളടിച്ചു! ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോൾ മത്സരത്തിൽ ആദ്യം സെൽഫ് ഗോളടിച്ചു വില്ലനായ ഇബ്ര പിന്നീടു മിലാനു വേണ്ടിയും ഗോൾ നേടി. ബൊളോന്യയെ 4–2 നു തോൽപിച്ച മിലാൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്തി. 

16–ാം മിനിറ്റിൽ റാഫേൽ ലിയോയിലൂടെ മിലാൻ ഗോളടി തുടങ്ങി. 20–ാം മിനിറ്റിൽ റാഡി ക്രുനിച്ചിനെ വീഴ്ത്തിയതിന് ബൊളോന്യ താരം അഡാമ സൗമാറോയ്ക്കു മാർച്ചിങ് ഓർഡർ. 10 പേരുമായി കളിച്ച ബൊളോന്യയ്ക്കെതിരെ 35–ാം മിനിറ്റിൽ ക്യാപ്റ്റൻ ഡേവിഡ് കലാബ്രിയ മിലാന്റെ അടുത്തഗോളും നേടി.  49–ാം മിനിറ്റിൽ ഇബ്രയുടെ സെൽഫ് ഗോളിൽ ബൊളോന്യ സ്കോർബോർഡ് തുറന്നു (2–1). 

52–ാം മിനിറ്റിൽ മുസ ബാരോയുടെ ഗോളിൽ ബൊളോന ഒപ്പമെത്തി (2–2). 58–ാം മിനിറ്റിൽ റോബർട്ടോ സോറിയാനോ കൂടി ചുവപ്പുകാർഡ് കണ്ടതോടെ ബൊളോന്യ 9 പേരായി ഒതുങ്ങി.  84–ാം മിനിറ്റിൽ ഇസ്മായിൽ ബെന്നാസറിന്റെ ഗോളിൽ മിലാൻ വീണ്ടും മുന്നിലെത്തി. 90–ാം മിനിറ്റിൽ, സെൽഫ് ഗോളിനു പ്രായശ്ചിത്തം പോലെ നാൽപതുകാരൻ ഇബ്രാഹിമോവിച്ചിന്റെ ഗോൾകൂടി (4–2).

English Summary: AC Milan; Zlatan Ibrahimovic self goal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com