ഹൃദയോപകരണം നീക്കുന്നതുവരെ ക്രിസ്റ്റ്യൻ എറിക്സന് ഇറ്റലിയിൽ വിലക്ക്
Mail This Article
×
മിലാൻ∙ യൂറോ കപ്പ് പുട്ബോളിനിടെ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് ഹൃദയോപകരണം (കാർഡിയോവെർട്ടർ ഡിഫൈബ്രിലേറ്റർ) ഘടിപ്പിച്ച ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സന് ഇറ്റാലിയൻ സീരി എയിൽ കളിക്കുന്നതിനു വിലക്ക്. ഉപകരണം നീക്കാതെ എറിക്സനെ കളിക്കാൻ അനുവദിക്കില്ലെന്നാണ് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനമെന്ന് എറിക്സന്റെ ക്ലബ് ഇന്റർ മിലാൻ അറിയിച്ചു.
ഇതോടെ, ഇറ്റലി വിട്ട് മറ്റേതെങ്കിലും രാജ്യത്തു ഫുട്ബോൾ കളിക്കാൻ താരം നിർബന്ധിതനായേക്കും. യൂറോകപ്പിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണ എറിക്സനു മൈതാനത്തു ലഭിച്ച മികച്ച പ്രഥമശുശ്രൂഷയാണ് ജീവിതം മടക്കിനൽകിയത്.
English Summary: Christian Eriksen banned from playing for Inter Milan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.