‘ചെന്നൈയിനെതിരായ ഗോൾ മരിയാനയ്ക്കുള്ള ക്രിസ്മസ് സമ്മാനം’; ലൂണയുടെ വെളിപ്പെടുത്തൽ!
Mail This Article
അഡ്രിയൻ ലൂണ ഹാപ്പിയാണ്. ലക്ഷക്കണക്കിന് ആരാധകർ ഹാപ്പി. എല്ലാവർക്കും ഹാപ്പി ക്രിസ്മസ്.ഐഎസ്എൽ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായാണു കേരള ബ്ലാസ്റ്റേഴ്സും ആരാധകരും ഇത്ര സന്തോഷത്തോടെ ക്രിസ്മസ് ആഘോഷിക്കുന്നത്. ഇതിൽ ഏറ്റവും സന്തോഷമുള്ളയാളാണ് ബ്ലാസ്റ്റേഴ്സിന്റെ യുറഗ്വായ് താരം അഡ്രിയൻ ലൂണ.
ഗോളടിക്കുന്നു, ടീം ജയിക്കുന്നു, കൂട്ടുകാരി കൂടെയുണ്ട്. മരിയാനയ്ക്കുള്ള ക്രിസ്മസ് സമ്മാനമായിരുന്നു കഴിഞ്ഞ കളിയിൽ ചെന്നൈയിൻ എഫ്സിക്കെതിരെ ലൂണ നേടിയ ഗോൾ. മരിയാനയ്ക്കു ഗോൾ സമർപ്പിച്ചശേഷം ലൂണയും ഹർമൻജ്യോത് ഖബ്രയും ചേർന്നുള്ള നൃത്തം ടിവിയിലൂടെ എല്ലാവരും കണ്ടതാണ്. അതിന്റെ പിന്നിലുള്ള കഥയെക്കുറിച്ചു ലൂണ ‘മനോരമ’യോട്...
∙ ആ ഗോൾ...
എതിർ മേഖലയിൽ അപകടം വിതയ്ക്കുന്ന നീക്കമൊന്നും ആയിരുന്നില്ല. പന്ത് അൽവാരോയ്ക്കു നൽകാനാണു ലക്ഷ്യമിട്ടത്. റീബൗണ്ട് കിട്ടി. ഗോളായി.
∙ ആ ആഘോഷം
ഗാലറിയിൽ കളി കാണാനുണ്ടായിരുന്ന മരിയാനയ്ക്കു വേണ്ടിയായിരുന്നു ആഘോഷം. അതുകൊണ്ടാണു ഞാൻ ഗാലറിയിലേക്കു കൈ ചൂണ്ടിയത്. അപ്പോഴാണു ഖബ്ര ചെവിയിൽ പറഞ്ഞത്. പ്യൂട്ടിയ കളത്തിൽ ഓടുന്നത് അനുകരിക്കാം. ഞങ്ങൾ അതൊരു നൃത്തമാക്കി മാറ്റി.
∙ ആ ഊർജം
90 മിനിറ്റും ഓടിക്കളിക്കാൻ ഇഷ്ടപ്പെടുന്നയാളാണു ഞാൻ. ഒരു പ്രായമെത്തുമ്പോൾ കളി മനസ്സിലാക്കാനാവും. കൂട്ടുകാരുടെ സ്ഥാനവും എതിരാളികളുടെ നിലയും പിടികിട്ടും.
English Summary: Interview with Adrián Luna