മത്സരത്തിനിടെ ഹൃദയാഘാതം; 28 കാരനായ അൾജീരിയൻ ഫുട്ബോളർക്ക് ദാരുണാന്ത്യം
Mail This Article
×
അള്‍ജിയേഴ്സ് (അള്‍ജീരിയ)∙ രണ്ടാം ഡിവിഷൻ ഫുട്ബോൾ ലീഗ് മത്സരത്തിനിടെ, സ്വന്തം ടീമിന്റെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ചുവീണ സോഫിയൻ ലൂക്കാർ (28) എന്ന അൾജീരിയൻ ഫുട്ബോളർ ഹൃദയാഘാതത്തെ തുടർന്നു മരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മത്സരത്തിന്റെ ആദ്യ പകുതിയിലാണു താരം ഗോൾ കീപ്പറുമായി കൂട്ടിയിടിച്ചു വീണത്. വൈദ്യസഹായം തേടിയതിനു ശേഷം വീണ്ടം കളത്തിലിറങ്ങിയെങ്കിലും 10 മിനിറ്റിനു ശേഷം വീണ്ടും കുഴഞ്ഞുവീഴുകയായിരുന്നെന്നാണു അൾജീരിയന്‍ വാർത്താ ഏജൻസിയുടെ റിപ്പോർട്ട്.
ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപുതന്നെ ലൂക്കാർ മരിച്ചതായാണു റിപ്പോർട്ട്. താരം കുഴഞ്ഞുവീണതോടെതന്നെ മത്സരം ഉപേക്ഷിച്ചിരുന്നു.
English Summary: Algerian footballer dies of on-field heart attack
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.