ക്രിസ്റ്റ്യൻ എറിക്സൻ ബ്രെന്റ്ഫോഡിൽ; ലാംപാഡ് എവർട്ടൻ പരിശീലകൻ
Mail This Article
×
ലണ്ടൻ ∙ കഴിഞ്ഞ വർഷം ജൂണിൽ യൂറോ കപ്പ് മത്സരത്തിനിടെ ഹൃദയാഘാതം വന്ന് കുഴഞ്ഞു വീണശേഷം ഫിറ്റ്നസ് വീണ്ടെടുത്ത ഡെൻമാർക്ക് ഫുട്ബോൾ താരം ക്രിസ്റ്റ്യൻ എറിക്സൻ (29) ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് ബ്രെന്റ്ഫോഡിൽ. ചികിൽസയുടെ ഭാഗമായി എറിക്സനു കാർഡിയോ ഡിഫ്രിബ്രിലേറ്റർ ഘടിപ്പിച്ചിരുന്നു. ഇന്റർ മിലാനിൽനിന്ന് ഫ്രീ ഏജന്റായാണ് മാറ്റം.
∙ ഫ്രാങ്ക് ലാംപാഡ് എവർട്ടൻ കോച്ച്
ഇംഗ്ലിഷ് ക്ലബ് ചെൽസിയുടെയും ഇംഗ്ലണ്ട് ദേശീയ ടീമിന്റെയും മുൻ താരമായ ഫ്രാങ്ക് ലാംപാഡ് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ക്ലബ് എവർട്ടന്റെ പരിശീലകനാകും. റാഫേൽ ബെനിറ്റസിനു പകരമാണു നിയമനം.
English Summary: Christian Eriksen signs for Premier League club Brentford, Frank Lampard to coach Everton
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.