യൂറോപ്പ ലീഗ്: ബാർസ X ഗലട്ടസറെ, സെവിയ്യ X വെസ്റ്റ് ഹാം
Mail This Article
നേപ്പിൾസ് ∙ പിയെ എമെറിക് ഓബമെയാങ് വന്നതോടെ ബാർസിലോനയുടെ ഭാഗ്യം തെളിഞ്ഞിരിക്കുന്നു. യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ നാപ്പോളിയെ 4–2നു തകർത്ത മത്സരത്തിലും ഓബ ഗോളടി തുടർന്നു. ഞായറാഴ്ച ലാ ലിഗയിൽ വലെൻസിയയ്ക്കെതിരെ ഓബ ഹാട്രിക് നേടിയിരുന്നു. ജോർഡി ആൽബ (8), ഫ്രെങ്കി ഡിയോങ് (13), ജെറാർദ് പീക്കെ (45) എന്നിവരും ഇന്നലെ ബാർസയ്ക്കായി ലക്ഷ്യം കണ്ടു. 59–ാം മിനിറ്റിലായിരുന്നു ഓബയുടെ ഗോൾ. ഇരുപാദങ്ങളിലുമായി 5–3 ജയത്തോടെ ബാർസ പ്രീക്വാർട്ടറിൽ കടന്നു. തുർക്കി ക്ലബ് ഗലട്ടസറെയാണ് അടുത്ത എതിരാളികൾ. മറ്റു പ്രീ ക്വാർട്ടർ മത്സരക്രമങ്ങൾ: പോർട്ടോ–ലിയോണെ, റയൽ ബെറ്റിസ്–ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ട്, റേഞ്ചേഴ്സ്–റെഡ്സ്റ്റാർ ബെൽഗ്രേഡ്, ബ്രാഗ–മൊണാക്കോ, ലൈപ്സീഗ്–സ്പാർട്ടക് മോസ്കോ, അറ്റലാന്റ–ബയെർ ലെവർക്യൂസൻ.
ആർസനലിന് ജയം
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ആർസനൽ 2–1ന് വൂൾവ്സിനെ തോൽപിച്ചു. പോയിന്റ് പട്ടികയിൽ ആർസനൽ 5–ാം സ്ഥാനത്തും വൂൾവ്സ് ഏഴാമതുമാണ്.