ADVERTISEMENT

ബർലിൻ ∙ വിടപറയാൻ ‘നേരമായി’ എന്ന് കൂട്ടുകാരെ ഓർമിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട് താരം എർലിങ് ഹാലൻഡ്. വരും സീസണിൽ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിലേക്കു പോകുന്ന ഇരുപത്തൊന്നുകാരൻ ജർമൻ ക്ലബ്ബിലെ സഹതാരങ്ങൾക്കും സ്റ്റാഫിനും വിലപിടിപ്പുള്ള വാച്ചുകൾ സമ്മാനമായി നൽകിയെന്നാണ് റിപ്പോർട്ടുകൾ.

15,000 യൂറോ (ഏകദേശം 12 ലക്ഷം രൂപ) വില വരുന്ന വാച്ചുകളാണ് ടീമിലെ 33 സഹതാരങ്ങൾക്കും നോർവേ താരം നൽകിയത്. ഇതിന്റെ പകുതി വിലവരുന്ന വാച്ചുകൾ ടീം സപ്പോർട്ടിങ് സ്റ്റാഫിനും നൽകിയെന്ന് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 30 കോടി യൂറോയ്ക്കാണ് (ഏകദേശം 2462 കോടി രൂപ) ഡോർട്ട്മുണ്ടിൽ നിന്ന് സിറ്റിയിലേക്കുള്ള ഹാലൻഡിന്റെ കൂടുമാറ്റം ധാരണയായത്. 

 

English Summary: Erling Haaland gifts team mates watches 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com