ADVERTISEMENT

ന്യൂഡൽഹി ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണം മൂന്നംഗ മേൽനോട്ട സമിതിയെ ഏൽപിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ, കടുത്ത നടപടികൾക്കു മുതിരരുതെന്നു രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയോടു (ഫിഫ) സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് പ്രഫുൽ പട്ടേൽ അഭ്യർഥിച്ചു. എഐഎഫ്എഫ് നേതൃത്വത്തെ നിർജീവമാക്കിയതു ഫിഫയുടെ അച്ചടക്ക നടപടിയുടെ പരിധിയിൽ വരുമെന്നതിനാലാണ് ഈ നീക്കം. സുപ്രീം കോടതി നിർദേശിച്ച സമയപരിധിക്കുള്ളിൽ തിരഞ്ഞെടുപ്പു നടത്തി പുതിയ ഭരണസമിതിക്ക് അധികാരം കൈമാറുന്നതിനു ഫിഫ സമ്മർദം ചെലുത്തണമെന്നാണ് പട്ടേലിന്റെ ആവശ്യം. ഫിഫ വിലക്കിനു മുതിർന്നാൽ ഒക്ടോബറിൽ നടക്കേണ്ട അണ്ടർ 17 വനിതാ ലോകകപ്പ് വേദി ഇന്ത്യയ്ക്കു നഷ്ടമാകും. ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിലും ഇന്ത്യൻ സാന്നിധ്യമില്ലാതാകും.

English Summary: Praful Patel requests FIFA chief Infantino to not ban India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com