ആ കളി വേണ്ട! അർജന്റീനയുമായുള്ള യോഗ്യതാ മത്സരം ഇനി കളിക്കാനാവില്ലെന്ന് ബ്രസീൽ
Mail This Article
സാവോ പോളോ ∙ പൊലീസ് ഇടപെടൽ മൂലം മാറ്റിവച്ച അർജന്റീനയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം ഇനി കളിക്കാനാവില്ലെന്ന് ബ്രസീൽ. ഇരുടീമുകളും ലോകകപ്പിനു യോഗ്യത നേടിയ സാഹചര്യത്തിൽ മത്സരത്തിനു പ്രസക്തിയില്ലെന്നാണ് ബ്രസീലിന്റെ വാദം.
കഴിഞ്ഞ വർഷം സാവോപോളോയിൽ നടന്ന മത്സരത്തിനിടെ അർജന്റീന താരങ്ങൾ കോവിഡ് ചട്ടം ലംഘിച്ചു എന്നു പറഞ്ഞാണ് ബ്രസീലിയൻ പൊലീസ് മത്സരം തടസ്സപ്പെടുത്തിയത്. മത്സരം ഉപേക്ഷിച്ചതിനെത്തുടർന്ന് ബ്രസീൽ, അർജന്റീന ഫുട്ബോൾ അസോസിയേഷനുകൾക്ക് പിഴ വിധിച്ച ഫിഫ, ഈ വർഷം സെപ്റ്റംബറിൽ മത്സരം നടത്തണമെന്നു നിഷ്കർഷിക്കുകയും ചെയ്തു. എന്നാൽ ഇതിനെതിരെ അർജന്റീന കായിക തർക്കപരിഹാര കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബ്രസീലിന്റെ നിലപാടും.
Content Highlight: Qatar World Cup, FIFA World Cup, Brazil Football Team, Argentina Football Team