സൂപ്പർ മാനെ!; സാദിയോ മാനെയ്ക്ക് 2 ഗോൾ, ബയണിന് 7–0 ജയം
Mail This Article
ബോഹും ∙ സെനഗൽ താരം സാദിയോ മാനെ ഇരട്ടഗോൾ നേടിയ ബുന്ദസ്‌ലിഗ മത്സരത്തിൽ ബയൺ മ്യൂണിക് 7–0ന് ബോഹുമിനെ തകർത്തു. 42–ാം മിനിറ്റിൽ ആദ്യഗോൾ നേടിയ മാനെ 60–ാം മിനിറ്റിൽ പെനൽറ്റിയിലൂടെയും ലക്ഷ്യം കണ്ടു. ലിറോയ് സാനെ (4–ാം മിനിറ്റ്), മാത്തിസ് ഡി ലിറ്റ് (25), കിങ്‌സ്‌ലി കോമൻ (33), സെർജി ഗനാബ്രി (76–ാം മിനിറ്റ്) എന്നിവരും സ്കോർ ചെയ്തു.
ബോഹും താരം ക്രിസ്റ്റ്യൻ ഗംബോവ 69–ാം മിനിറ്റിൽ സെൽഫ് ഗോളടിച്ചു. ഇംഗ്ലിഷ് ക്ലബ് ലിവർപൂൾ വിട്ട് ബയണിലെത്തിയ ശേഷം മാനെയുടെ മൂന്നാം ഗോളാണിത്. 3 കളികളിൽ നിന്ന് 9 പോയിന്റുമായി ബയൺ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തുടരുന്നു. 3 കളികളിലായി 14 ഗോളുകളാണ് ബയൺ നേടിയത്. മറ്റൊരു മത്സരത്തിൽ അവസാന 6 മിനിറ്റിൽ നേടിയ 3 ഗോളുകളിൽ വെർഡർ ബ്രെമൻ 3–2ന് ബൊറൂസിയ ഡോർട്ട്മുണ്ടിനെ അട്ടിമറിച്ചു.
English Summary: Bayern Munich routs Bochum 7-0, Mane scores brace