ജെറാദ് പിക്കേയും പുതിയ കാമുകി ക്ലാര ചിയ മാര്‍ട്ടിയും വിവാഹിതരാകുന്നു
Mail This Article
മഡ്രിഡ്∙ സ്പാനിഷ് ഫുട്ബോൾ താരം ജെറാദ് പിക്കേയും കാമുകി ക്ലാര ചിയ മാര്‍ട്ടിയും ഉടൻ വിവാഹിതരായേക്കുമെന്നു വിവരം. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പിക്കേയ്ക്കും കാമുകിക്കും കുഞ്ഞു പിറക്കാൻ പോകുന്നതായും അഭ്യൂഹങ്ങളുണ്ട്. അതേസമയം പിക്കേ വിവാഹക്കാര്യം സ്ഥിരീകരിക്കാൻ തയാറായിട്ടില്ല. പിക്കേയുമായുള്ള ബന്ധം തകർന്നശേഷം മുൻ കാമുകി ഷക്കീറ മനശാസ്ത്ര വിദഗ്ധന്റെ സഹായം തേടിയതായും സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്തു.
പിക്കേയുടെ വിവാഹക്കാര്യം രാജ്യാന്തര മാധ്യമങ്ങളിലും വാർത്തയായി. വിവാഹക്കാര്യത്തിൽ പിക്കേയും കാമുകി ക്ലാര ചിയയും തീരുമാനമെടുത്തിട്ടുണ്ട്. വളരെ ചെറിയ ചടങ്ങായി വിവാഹം നടത്താനാണു നീക്കം. പിക്കേയുടെ അടുത്ത സുഹൃത്തിന്റെ വിവാഹത്തിനായി ഫുട്ബോൾ താരവും കാമുകിയും കഴിഞ്ഞ ദിവസം സ്പെയിനിലെ കോസ്റ്റ ബ്രാവയിലെത്തിയിരുന്നു. തുടര്‍ന്നാണു ക്ലാര ചിയയുടെ ചിത്രവും പുറത്തുവന്നത്.
വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ക്ലാരയുടെ കയ്യില്‍ പിക്കേ അണിയിച്ച വിവാഹ നിശ്ചയ മോതിരം ഉണ്ടായിരുന്നതായും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വർഷങ്ങൾ നീണ്ട ബന്ധം ഉപേക്ഷിച്ചാണ് മാസങ്ങൾക്കു മുന്‍പ് പിക്കേയും പോപ്പ് ഗായിക ഷക്കീറയും വേർപിരിഞ്ഞത്. കരാർ പ്രകാരം ഇരുവരുടേയും മക്കൾ ഷക്കീറയ്ക്കൊപ്പമാണു കഴിയുന്നത്.
English Summary: Are Gerard Pique and Clara Chia getting married so soon?