ADVERTISEMENT

കൊച്ചി ∙ കലൂർ സ്റ്റേഡിയത്തിൽ ആർത്തിരമ്പുന്ന മഞ്ഞക്കടലിനു മുന്നിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ പന്തു തട്ടുമ്പോൾ ഇത്തിരി ടെൻഷനുണ്ടാകില്ലേ എടികെ മോഹൻ ബഗാന്റെ മലയാളി താരം ആഷിഖ് കുരുണിയന്?

‘ഇല്ല. എന്നെ സംബന്ധിച്ചിടത്തോളം അത്തരമൊരു അന്തരീക്ഷം ആശങ്കയോ സമ്മർദമോ സൃഷ്ടിക്കില്ല. ഞാൻ മലപ്പുറത്തു നിന്നാണു വരുന്നത്. ചെറുപ്പം മുതൽ ഇതുപോലുള്ള ജനക്കൂട്ടത്തിനു മുന്നിൽ സെവൻസ് ഫുട്ബോൾ കളിച്ചാണു ഞാൻ വളർന്നത്..’– ആഷിഖിന്റെ മറുപടി.

‘ഫുട്ബോൾ താരങ്ങൾക്കു സ്വന്തം ഗ്രൗണ്ടിലായാലും എതിർ ടീം ഗ്രൗണ്ടിലായാലും നിറഞ്ഞ സ്റ്റേഡിയത്തിനു മുന്നിൽ കളിക്കാനാണ് ഇഷ്ടം’ – കോച്ച് യുവാൻ ഫെറാൻഡോയ്ക്ക് ഒപ്പം മാധ്യമ സമ്മേളനത്തിന് എത്തിയ ആഷിഖിന്റെ വാക്കുകൾ.

English Summary: ATK Mohun bagan, Kerala blasters, Ashique Kuruniyan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com