വിനോദ നികുതി പിരിക്കുന്നത് സർക്കാർ ഉത്തരവിനു വിരുദ്ധം; കോടതിയലക്ഷ്യമെന്ന് കേരള ബ്ലാസ്റ്റേഴ്സ്
Mail This Article
×
കൊച്ചി ∙ ഐഎസ്എൽ ഫുട്ബോൾ മത്സര ടിക്കറ്റുകൾക്കു വിനോദ നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ടു കൊച്ചി കോർപറേഷൻ തങ്ങൾക്കയച്ച നോട്ടിസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനും ഇതു സംബന്ധിച്ചുള്ള സർക്കാർ ഉത്തരവുകൾക്കും വിരുദ്ധമാണെന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.
ജിഎസ്ടി നടപ്പാക്കിയപ്പോൾ കേരളത്തിലെ ഫുട്ബോൾ ടൂർണമെന്റുകൾക്ക് ഉൾപ്പെടെ വിനോദ നികുതി ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്. ഐഎസ്എൽ ടിക്കറ്റുകൾക്കു വിനോദ നികുതി നൽകുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതി മുൻപാകെ ഹർജിയും നിലവിലുണ്ടെന്നും ക്ലബ് വ്യക്തമാക്കി.
Content Highlight: Kerala Blasters reply on entertainment tax issue
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.