ADVERTISEMENT

മ്യൂണിക് ∙ സെനഗലിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്കു തിരിച്ചടിയായി സൂപ്പർ താരം സാദിയോ മാനെയ്ക്കു പരുക്കേറ്റു. ജർമൻ ബുന്ദസ് ലിഗ ക്ലബ് ബയൺ മ്യൂണിക്കിന്റെ താരമായ മാനെയുടെ കാലിന് വെർഡർ ബ്രെമനെതിരായ കളിക്കിടെയാണു പരുക്കേറ്റത്. കളിക്കിടെ മൈതാനം വിടേണ്ടി വന്ന താരത്തിന് ഷാൽക്കെയ്ക്കെതിരെ ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ കളിക്കാൻ കഴിയില്ല. മാനെയുടെ ലോകകപ്പ് പങ്കാളിത്തവും പ്രതിസന്ധിയിലായി. വിശദമായ പരിശോധനകൾക്കു ശേഷമേ പരുക്കിന്റെ ഗൗരവം വ്യക്തമാകൂവെന്ന് ബയൺ പത്രക്കുറിപ്പിൽ അറിയിച്ചു.

English Summary: Senegal's football player Sadio Mane gets injured playing for Bayern Munich, may not compete in World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com