താരത്തെ കണ്ടെത്തൂ, വിജയിയെ പ്രവചിക്കൂ..; പ്രവചന മൽസരത്തിൽ പങ്കെടുക്കാം
Mail This Article
ലോകം ഇന്നു മുതൽ ഖത്തറിലാണ്... പ്രിയ താരങ്ങൾ തട്ടുന്ന കാൽപന്തിനു പിന്നാലെ പായാൻ ഫുട്ബോൾ പ്രേമികളെല്ലാം ഒരുങ്ങി കഴിഞ്ഞു. ഖത്തറിൽ ലോകകപ്പ് ഫുട്ബോളിന് അരങ്ങുണരുമ്പോൾ ആവശം ഒട്ടും ചോരാതെ അതിൽ പങ്കുചേരാനും സമ്മാനങ്ങൾ നേടാനും മനോരമ ഓൺലൈൻ വായനക്കാർക്കും അവസരമൊരുങ്ങുന്നു. മനോരമ ഓൺലൈനും സ്കൈലൈൻ ബിൽഡേഴ്സും ചേർന്നു നടത്തുന്ന ‘ഗസ് ദ് പ്ലെയർ’, ‘പ്രഡിക്ട് ദ് വിന്നർ’ പ്രവചന മത്സരങ്ങളിൽ വായനക്കാർക്ക് പങ്കാളികളാകാം.
∙ ഫലം പ്രവചിക്കൂ, സമ്മാനങ്ങള്‍ നേടൂ...
ലോകകപ്പിൽ ഓരോ മത്സരത്തിന്റെയും ഫലം പ്രവചിക്കാനുള്ള അവസരമാണ് ‘പ്രഡിക്ട് ദ് വിന്നർ’. ശരിയായ ഫലം പ്രവചിക്കുന്നവരിൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് 500 രൂപയുടെ ആമസോൺ ഗിഫ്റ്റ് കൂപ്പണാണ് സമ്മാനം. മത്സരം തുടങ്ങുന്നതിനു തൊട്ടുമുൻപുവരെ വിജയികളെ പ്രവചിക്കാൻ അവസരം ഉണ്ടാകും. ഓരോ ദിവസത്തെയും പ്രവചനങ്ങൾക്കുള്ള സമ്മാനം കൂടാതെ ലോകകപ്പ് അവസാനിക്കുമ്പോള്‍ അതുവരെയുള്ള മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ശരിയുത്തരം നൽകിയവരില്‍ ഒരാൾക്ക് ബംബർ സമ്മാനവും ലഭിക്കും. അതിനാൽ ഓരോ തവണ ഈ മത്സരത്തിൽ പങ്കെടുക്കുമ്പോഴും പേര്, മൊബൈൽ നമ്പർ, സ്ഥലം, ഇ–മെയിൽ വിലാസം എന്നിവ ഒരേപോലെ തന്നെ രേഖപ്പെടുത്താൻ ശ്രദ്ധിക്കുക. മത്സരത്തിൽ പങ്കെടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ:
https://specials.manoramaonline.com/News/2022/fifa-predict-the-winner/index.html
∙താരം ആര്?
ആറു കളങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഫുട്ബോൾ താരത്തെ കണ്ടെത്തുന്നതാണ് ‘ഗസ് ദ് പ്ലെയർ’ മത്സരം. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. നിങ്ങളുടെ വിശദാംശങ്ങൾ കൃത്യമായി നൽകി ദൃശ്യമാകുന്ന ആറു കളങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണം തുറന്ന് താരത്തെ കണ്ടെത്തുക. ഒളിഞ്ഞിരിക്കുന്ന താരം ആരാണെന്ന് കൃത്യമായി കണ്ടെത്തുന്നവരിൽനിന്ന് തിരഞ്ഞെടുക്കുന്നവർക്ക് 500 രൂപയുടെ ആമസോൺ ഗിഫ്റ്റ് കൂപ്പണാണ് സമ്മാനം. മത്സരത്തിൽ പങ്കെടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ:
https://specials.manoramaonline.com/News/2022/fifa-guess-the-player/index.html
English Summary: Manorama Online FIFA World cup football Prediction contest