ADVERTISEMENT

ക്രിസ്റ്റ്യൻ എറിക്സൺ, ഈ ലോകകപ്പിൽ ഓരോ കാണിയും താങ്കളെ കാത്തിരിക്കുകയാണ്. ഇന്ന് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 6.30ന് തുനീസിയയ്ക്കെതിരെ മത്സരത്തിനിറങ്ങുമ്പോൾ അതൊരു വൻ തിരിച്ചുവരവിന്റെ നിമിഷമാകും. കഴിഞ്ഞ യൂറോ കപ്പ് ഫുട്ബോളിൽ, ഫിൻലൻഡിനെതിരായ മത്സരത്തിനിടെയാണ്  എറിക്സൺ കുഴഞ്ഞുവീണത്. ഹൃദയാഘാതത്തെ അതിജീവിച്ചു ജീവിതത്തിലേക്കു തിരിച്ചെത്തിയ എറിക്സണു ചികിൽസയുടെ ഭാഗമായി  കാർഡിയോ ഡിഫ്രിബ്രിലേറ്റർ ഘടിപ്പിച്ചു. യൂറോ കപ്പ് പൂർത്തിയാക്കാതെ മടങ്ങിയ എറിക്സൺ ഇതാ ലോകകപ്പിന്റെ ആവേശഭൂമികയിലേക്ക്...

1323210443

2021 ജൂൺ 12

യൂറോ കപ്പ് ഫുട്ബോളിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെയാണ് ഡെന്മാർക്ക് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൺ ലോകത്തെ നടുക്കി കുഴഞ്ഞുവീണത്. മൈതാനത്തുവച്ചു തന്നെ പ്രഥമശുശ്രൂഷ നൽകിയ ശേഷം എറിക്സണെ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെത്തുടർന്ന് ഒന്നേമുക്കാൽ മണിക്കൂറോളം നിർത്തിവച്ച ശേഷം ഇന്ത്യൻ സമയം അർധരാത്രിയോടെ പുനരാരംഭിച്ച മത്സരത്തിൽ ഡെന്മാർക്ക് 0–1നു തോറ്റു.

Soccer Euro 2020 Player Collapses

പാരാമെഡിക്കൽ ടീം എറിക്സണെ സ്ട്രെച്ചറിൽ ആശുപത്രിയിലേക്കു മാറ്റുന്നു.

2021 ജൂൺ 15

SOCCER-EURO-DNK/ERIKSEN

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എറിക്സന്റെ ചിത്രം. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഈ ചിത്രം വൈറലായിരുന്നു.

2022 ജൂലൈ 15

ക്രിസ്റ്റ്യൻ എറിക്സണെ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് 3 വർഷത്തെ കരാറിൽ സ്വന്തമാക്കി. ഇംഗ്ലിഷ് ക്ലബ് ബ്രെന്റ്ഫോഡ് യുണൈറ്റഡിൽ നിന്നാണ് എറിക്സണെ മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങിയത്. ക്ലബ്ബിനായി ഇതുവരെ 13 മത്സരങ്ങൾ കളിച്ച എറിക്സൺ ഒരു ഗോളും നേടി.

FBL-WC-2022-TRAINING-DEN

ഖത്തറിൽ ഡെന്മാർക്ക് ടീമിനൊപ്പം എത്തിയ എറിക്സൺ പരിശീലനത്തിൽ. 2020 യൂറോ കപ്പിനു ശേഷം 2022 മാർച്ച് 26നാണ് എറിക്സൺ ഡെന്മാർക്കിനായി കളിക്കുന്നത്. നെതർലൻഡ്സിനെതിരെ രണ്ടാം പകുതിയിലിറങ്ങിയ എറിക്സൺ കളത്തിലിറങ്ങി രണ്ടാം മിനിറ്റിൽ തന്നെ ഗോൾ നേടി.

English Summary : Danish player Christian Eriksen is back for World Cup after surviving Heart Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com