ADVERTISEMENT

ദോഹ ∙ ഖത്തർ ലോകകപ്പിൽ ഗോൾ പിറക്കാതെ പോയ ആദ്യ മത്സരത്തിൽ, കരുത്തൻമാരായ ഡെൻമാർക്കിനെ തളച്ച് തുനീസിയ. ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും, അതു മുതലാക്കാനാകാതെ പോയതാണ് മത്സരം ഗോൾരഹിതമാക്കിയത്. രണ്ടാം പകുതിയിൽ ഓൾസനിലൂടെ ഡെൻമാർക്ക് തുനീസിയൻ വലയിൽ പന്തെത്തിച്ചെങ്കിലും, റഫറി ഓഫ്സൈഡ് വിളിച്ചത് തിരിച്ചടിയായി. ഇതോടെ, ഗ്രൂപ്പ് ഡിയിൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് ലഭിച്ചു.

പന്തടക്കത്തിലും പാസിങ്ങിലും താരതമ്യേന മേധാവിത്തം പുലർത്തിയ ഡെൻമാർക്കിന്, കനത്ത തിരിച്ചടിയാണ് തുനീസിയയ്‌ക്കെതിരായ സമനില. 56–ാം മിനിറ്റിൽ സ്കോവ് ഓൾസനിലൂടെ വല ചലിപ്പിച്ച ഡെൻമാർക്കിന്, റഫറിയുടെ ഓഫ്സൈഡ് തീരുമാനവും തിരിച്ചടിയായി. ഡാംസ്ഗാർഡിന്റെ ഷോട്ട് തുനീസിയൻ ഗോൾകീപ്പർ രക്ഷപ്പെടുത്തിയതിനു പിന്നാലെയായിരുന്നു ഓൾസൻ പന്ത് വലയിലെത്തിച്ചത്.

ആദ്യപകുതിയിൽ തുനീസിയയാണ് ഭേദപ്പെട്ടു നിന്നതെങ്കിൽ, രണ്ടാം പകുതിയിൽ ഡെൻമാർക്കും കരുത്തുകാട്ടി. ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ ഡെൻമാർക്ക് താരങ്ങൾ ആക്രമിച്ചു കളിച്ചെങ്കിലും, തുനീസിയൻ ഗോൾകീപ്പർ അയ്മൻ ഡെഹ്മന്റെ തകർപ്പൻ പ്രകടനം അവരെ ലക്ഷ്യത്തിൽനിന്ന് അകറ്റി.

ആദ്യ പകുതിയിൽ തുനീസിയയുടെ ഗോളെന്നുറപ്പിച്ച നീക്കം തടഞ്ഞ ഗോൾകീപ്പർ കാസ്പർ ഷ്മൈക്കലിനും ഡെൻമാർക്ക് നന്ദി പറയണം. 43–ാം മിനിറ്റിൽ തുനീസിയൻ താരം ജെബാലിയുടെ ഗോളെന്നുറപ്പിച്ച ചിപ്പ് ഷോട്ട് അവിശ്വസനീയമായാണ് ഷ്മൈക്കൽ തട്ടിയകറ്റിയത്.

English Summary: Denmark vs Tunisia FIFA World Cup 2022 Match, Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com