ADVERTISEMENT

ദോഹ∙ തന്റെ അവസാന ലോകകപ്പിൽനിന്ന് യുറഗ്വായ് താരം ലൂയി സ്വാരെസ് വിടപറയുന്നത് ഫിഫയ്ക്കെതിരെ ആഞ്ഞടിച്ച്. മത്സര ശേഷം തന്റെ മക്കളെ കാണാൻ പോലും ഫിഫ ഒഫിഷ്യലുകൾ അനുവദിച്ചില്ലെന്ന് സ്വാരെസ് കുറ്റപ്പെടുത്തി. ഫിഫ എക്കാലത്തും യുറഗ്വായ്ക്കെതിരെ നിലപാടെടുത്തുവെന്നും താരം ആരോപിച്ചു.‘നാലു ലോകകപ്പുകളിൽ കളിക്കാൻ എനിക്കു ഭാഗ്യമുണ്ടായി. പക്ഷേ, ഞാൻ ആലോചിക്കുന്നത് 4 വയസ്സുകാരനായ മകനെപ്പറ്റിയാണ്. അവൻ സങ്കടത്തോടെ മടങ്ങേണ്ടി വന്നു’

ഘാനയ്ക്കെതിരെ 2–0 മുന്നിട്ടുനിൽക്കെ ജർമൻ റഫറി ഡാനിയൽ സെയ്ബെർട്ട് യുറഗ്വായ്ക്ക് 2 പെനൽറ്റി നിഷേധിച്ചതിലും സ്വാരെസിനു പ്രതിഷേധമുണ്ട്. അതേസമയം, യുറഗ്വായ്ക്കെതിരെ പോർച്ചുഗലിന് തെറ്റായി പെനൽറ്റി അനുവദിച്ചുവെന്നും സ്വാരെസ് ആരോപിച്ചു. ഗ്രൂപ്പ് ജിയിൽ യുറഗ്വായ്ക്കും ദക്ഷിണ കൊറിയയ്ക്കും തുല്യ പോയിന്റായിരുന്നെങ്കിലും കൂടുതൽ ഗോൾ നേടിയ കൊറിയ പ്രീക്വാർട്ടറിനു യോഗ്യത നേടുകയായിരുന്നു.

England Summary :  Luis Suarez lashed out on FIFA

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com