ADVERTISEMENT

ദോഹ∙ കഴിഞ്ഞ ദിവസം മുൻപു വരെ ഡൊമിനിക് ലിവകോവിച്ച് എന്ന പേര് ക്രൊയേഷ്യയ്ക്കു പുറത്ത് അധികമാരും കേട്ടിട്ടുണ്ടാകില്ല. പക്ഷേ, കഴിഞ്ഞ ദിവസം നടന്ന പ്രീക്വാർട്ടറിൽ 120 മിനിറ്റ് പൊരുതി നിന്ന ജപ്പാന്റെ സ്വപ്നങ്ങൾ ഒറ്റയടിക്ക് ക്രൊയേഷ്യൻ ഗോൾകീപ്പർ ചാമ്പലാക്കിയതോടെ ഫുട്ബോൾ ലോകം ഒന്നടങ്കം ആശ്ചര്യപ്പെടുന്നു– എവിടെയായിരുന്നു ഇത്രയും കാലം! ലോകഫുട്ബോളിന്റെ ആഘോഷകേന്ദ്രങ്ങളിൽനിന്ന് ഒട്ടേറെ ദൂരത്ത് ഡൈനമോ സാഗ്രെബ് എന്ന ക്രൊയേഷ്യൻ ക്ലബ്ബിന്റെ ഒന്നാം നമ്പർ ഗോളിയാണ് ഈ ഇരുപത്തേഴുകാരൻ.

ക്രൊയേഷ്യൻ ടീമിൽ തന്റെ മുൻഗാമിയായിരുന്ന ഡാനിയൽ സുബാസിച്ച് 2018 ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ഡെൻമാർക്കിനെതിരെ നടത്തിയ പ്രകടനം ലിവകോവിച്ച് ആവർത്തിക്കുകയായിരുന്നു. ഷൂട്ടൗട്ടിൽ 3 പെനൽറ്റികൾ തടഞ്ഞിട്ടു. ജപ്പാനു വേണ്ടി തകുമി മിനമിനോയും കൗരു മിറ്റോമയുടെ എടുത്ത കിക്കുകൾ വലത്തോട്ടു ചാടിയാണ് ലിവകോവിച്ച് പ്രതിരോധിച്ചത്. ലോകകപ്പ് ഷൂട്ടൗട്ടിൽ ആദ്യ 2 കിക്കുകൾ ഗോൾകീപ്പർ തടഞ്ഞ ആദ്യ സംഭവമായിരുന്നു ഇത്. പിന്നീട് മായ യോഷിദയുടെ സ്പോട്ട് കിക്കും തടഞ്ഞതോടെ ക്രൊയേഷ്യ വിജയത്തിനരികിലെത്തി.

English Summary : Croatian Goal Keeper Dominik Livakovic super penalty saves

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com