ADVERTISEMENT

അൽ റയ്യാൻ ∙ ബൽജിയം ക്യാപ്റ്റൻ ഏഡൻ ഹസാഡ് രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് താരമായ മുപ്പത്തിയൊന്നുകാരൻ ഹസാഡ് ക്ലബ് ഫുട്ബോളിൽ തുടർന്നും കളിക്കും.

2008ൽ ബൽജിയത്തിനായി രാജ്യാന്തര ഫുട്ബോളിൽ അരങ്ങേറിയ ഹസാഡ് 126 മത്സരങ്ങളിലായി 33 ഗോളുകൾ നേടി. കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ബൽജിയം ഇത്തവണ ഗ്രൂപ്പ് റൗണ്ടിൽ പുറത്തായതിനു പിന്നാലെയാണ് ഹസാഡിന്റെ വിരമിക്കൽ പ്രഖ്യാപനം.

English Summary: Eden Hazard retired from international football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com