സമനില വെട്ടിപ്പിടിച്ച് ടോട്ടനം
Mail This Article
ലണ്ടൻ ∙ ലോകകപ്പിനു ശേഷം പുനരാരംഭിച്ച ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ഇംഗ്ലണ്ട് നായകൻ ഹാരി കെയ്നിന്റെ തകർപ്പൻ പ്രകടനം. ലോകകപ്പിനെത്തി നിരാശയോടെ മടങ്ങേണ്ടി വന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ സ്വന്തം ക്ലബ് ടോട്ടനം ഹോട്സ്പറിനു വേണ്ടി ബ്രെന്റ്ഫോഡിനെതിരായ മത്സരത്തിൽ അവസരത്തിനൊത്തുയർന്നു. കെയ്നിന്റെ ഗോളിൽ ബ്രെന്റ്ഫോഡുമായി 2–2 സമനില പിടിക്കാൻ ടോട്ടനത്തിനു കഴിഞ്ഞു. രണ്ടുഗോളിനു പിന്നിൽനിന്ന ശേഷമായിരുന്നു ടോട്ടനത്തിന്റെ ഉജ്വല തിരിച്ചുവരവ്. വിറ്റാലി ജാനൽറ്റ്, ഇവാൻ ടോണി എന്നിവരുടെ ഗോളുകളിൽ ആദ്യപകുതിയിൽ ബ്രെന്റ്ഫോഡ് 2–0ന് മുന്നിലായിരുന്നു. 2–ാം പകുതിയിൽ ടോട്ടനം കളിയിലേക്കുണർന്നു. 65–ാം മിനിറ്റിൽ തകർപ്പനൊരു ഹെഡറിൽനിന്ന് കെയ്ൻ ടോട്ടനത്തിനായി ആദ്യഗോൾ നേടി. ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പെനൽറ്റി നഷ്ടപ്പെടുത്തിയ കെയ്നിന്റെ സങ്കടങ്ങൾ മായിച്ചുകളയുന്ന ഗോളായിരുന്നു ഇത്. പിയറി എമിലി ഹോബ്ജെർഗിന്റെ ഗോളിൽ ടോട്ടനം സമനില പിടിച്ചു.
English Summary: English Premier League football is back after the break