ലൂയി സ്വാരെസ് ഇനി ബ്രസീൽ ക്ലബ്ബിൽ; പുതിയ കരാർ 2024 വരെ
Mail This Article
×
റിയോ ഡി ജനീറോ ∙ യുറഗ്വായ് സൂപ്പർ താരം ലൂയി സ്വാരെസ് ഇനി 2 വർഷത്തേക്ക് ബ്രസീൽ സീരി എ ക്ലബ് ഗ്രെമിയോയിൽ കളിക്കും. പോർട്ടോ അലഗ്രെ ആസ്ഥാനമായ ക്ലബ്ബുമായി മുപ്പത്തിയഞ്ചുകാരൻ താരം 2024 വരെ കരാർ ഒപ്പിട്ടു.
സ്വാരെസിന്റെ ബാല്യകാല ക്ലബ്ബായ നാസിയോണലുമായി ഒക്ടോബറിൽ കരാർ അവസാനിപ്പിച്ചിരുന്നു. യുറഗ്വായ് ചാംപ്യൻഷിപ് നേടിയ ക്ലബ്ബിനായി 16 കളിയിൽ 8 ഗോളും സ്വാരെസ് നേടിയിരുന്നു. ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാം, ഇംഗ്ലിഷ് ക്ലബ് ലിവർപൂൾ, സ്പാനിഷ് ക്ലബ്ബുകളായ ബാർസിലോന, അത്‌ലറ്റിക്കോ മഡ്രിഡ് എന്നിവയ്ക്കു വേണ്ടി കളിച്ചതിനു ശേഷമാണ് കരിയറിന്റെ സായാഹ്നത്തിൽ സ്വാരെസ് ബ്രസീലിലെത്തുന്നത്.
English Summary: Suarez is now at the Brazilian club
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.