ADVERTISEMENT

ലണ്ടൻ ∙ വെയ്‌ൽസ് ഫുട്ബോൾ ടീം ക്യാപ്റ്റനും മുൻ റയൽ മഡ്രിഡ് താരവുമായ ഗരെത് ബെയ്ൽ 33–ാം വയസ്സിൽ കളി നിർത്തുകയാണെന്നു പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ചു. 64 വർഷത്തെ ഇടവേളയ്ക്കു ശേഷം വെയ്ൽസിനെ ലോകകപ്പ് ഫൈനൽ റൗണ്ടിലെത്തിക്കുകയും ടീമിനായി ഗോൾനേടുകയും ചെയ്ത ബെയ്ൽ നിലവിൽ യുഎസിലെ ലൊസാഞ്ചൽസ് എഫ്സിയുടെ താരമാണ്. ‘ഏറെ ആലോചിച്ചാണ് ഈ തീരുമാനമെടുത്തത്. ക്ലബ്, രാജ്യാന്തര ഫുട്ബോളിൽനിന്ന് ഞാൻ വിരമിക്കുന്നു’– ബെയ്ൽ ട്വിറ്ററിൽ കുറിച്ചു.

വെയ്ൽസിന്റെ എക്കാലത്തെയും മികച്ച താരമായ ബെയ്ൽ 17–ാം വയസ്സിലാണ് രാജ്യാന്തര ഫുട്ബോളിൽ അരങ്ങേറുന്നത്. 111 കളിയിൽനിന്നു രാജ്യത്തിനായി 41 ഗോൾ നേടി. ഇംഗ്ലിഷ് ക്ലബ് സതാംപ്ടൻ, ടോട്ടനം ഹോട്സ്പർ എന്നിവയിലൂടെ കളിച്ചു തെളിഞ്ഞ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽ വൻവിലയുള്ള താരമായി വളർന്നു. റയലിനായി 176 മത്സരങ്ങളിൽനിന്ന് 81 ഗോളുകളും 5 ചാംപ്യൻസ് ലീഗ് കിരീടങ്ങളും നേടി.

 

 

English Summary: Gareth Bale Announces Retirement From Club And International Football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com