എഫ്എ കപ്പിൽ ലിവർപൂളിനെ സമനിലയിൽ തളച്ച് വോൾവർഹാംപ്ടൻ വാൻഡറേഴ്സ് (2–2)
Mail This Article
×
ലണ്ടൻ ∙ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റ് എന്ന വിശേഷണമുള്ള എഫ്എ കപ്പിൽ നിലവിലെ ചാംപ്യന്മാരായ ലിവർപൂളിന് അട്ടിമറിക്കയ്പുള്ള സമനില. 3–ാം റൗണ്ട് മത്സരത്തിൽ വോൾവർഹാംപ്ടൻ വാൻഡറേഴ്സാണ് ലിവർപൂളിനെ 2–2 സമനിലയിൽ തളച്ചത്.
ഡാർവിൻ ന്യൂനസ്, മുഹമ്മദ് സലാ എന്നിവരാണു ലിവർപൂളിന്റെ ഗോളുകൾ നേടിയത്. ഗോൺസാലോ ഗുയിഡെസ്, പകരക്കാരൻ ഹ്വാങ് ഹീ ചാൻ എന്നിവർ വോൾവ്സിന്റെ മറുപടി ഗോളുകളും നേടി. മറ്റു പ്രീമിയർ ലീഗ് ടീമുകളായ ടോട്ടനം, ലെസ്റ്റർ സിറ്റി, വെസ്റ്റ്ഹാം യുണൈറ്റഡ്, സതാംപ്ടൻ എന്നിവർ 4–ാം റൗണ്ടിലെത്തി.
English Summary:Upsetting draw for defending champions Liverpool in FA Cup
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.