ജോര്‍ദാനെ വീണ്ടും കീഴടക്കി ഇന്ത്യൻ വനിതകൾ, വിജയം 6–0ന്
Mail This Article
×
ന്യൂഡൽഹി ∙ സൗഹൃദ മത്സരത്തിൽ ജോർദാനെ വീണ്ടും കീഴടക്കി ഇന്ത്യൻ അണ്ടർ 17 വനിതാ ഫുട്ബോൾ ടീം. മലയാളി താരം ഷിൽജി ഷാജി 4 ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ 6–0നാണ് ഇന്ത്യയുടെ വിജയം.
മീര അട്ടാരി, പൂജ എന്നിവരും ഇന്ത്യയ്ക്കായി ഗോൾ നേടി. ജോർദാനിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീം കഴിഞ്ഞ ദിവസം ആതിഥേയരെ തോൽപിച്ചപ്പോഴും ഷിൽജി 4 ഗോൾ നേടിയിരുന്നു. കോഴിക്കോട് കക്കയം സ്വദേശിനിയാണു ഷിൽജി.
English Summary: Indian U-17 women's football team defeated Jordan again in a friendly match
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.