കാർലോ ആഞ്ചലോട്ടി റയൽ മഡ്രിഡ് വിടും, ഇനി ബ്രസീൽ ടീമിനെ കളി പഠിപ്പിക്കും
Mail This Article
×
മഡ്രിഡ് ∙ ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനാവാൻ കാർലോ ആഞ്ചലോട്ടി. ഈ സീസണിനു ശേഷം സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് വിടുന്ന അറുപത്തിമൂന്നുകാരൻ ആഞ്ചലോട്ടി പിന്നാലെ ബ്രസീലിന്റെ ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഖത്തർ ലോകകപ്പിനു ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയുടെ പിൻഗാമിയായിട്ടാണ് ഇറ്റലിക്കാരൻ ആഞ്ചലോട്ടി എത്തുന്നത്. നാലു തവണ യുവേഫ ചാംപ്യൻസ് ലീഗ് കിരീടം നേടിയ ഏക പരിശീലകനാണ് ആഞ്ചലോട്ടി. എസി മിലാൻ, റയൽ മഡ്രിഡ് (രണ്ടു തവണ വീതം) ടീമുകൾക്കൊപ്പമായിരുന്നു ഇത്.
English Summary : Carlo Ancelotti become the coach of Brazil football team
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.