ADVERTISEMENT

സന്തോഷ് ട്രോഫി സെമിയിലെത്താൻ കേരളത്തിന് ഇനിയുള്ള 2 മത്സരങ്ങളിൽ ജയം അനിവാര്യം. ഗ്രൂപ്പിലെ മറ്റു ടീമുകളുടെ മത്സരഫലത്തെയും കേരളത്തിന് ആശ്രയിക്കേണ്ടി വരും. ഗ്രൂപ്പ് ജേതാക്കളും രണ്ടാം സ്ഥാനക്കാരുമാണ് സെമിയിലെത്തുക. ഫൈനൽ റൗണ്ടിലെ എ ഗ്രൂപ്പിൽ 4 പോയിന്റോടെ നാലാം സ്ഥാനത്താണു കേരളം.

7 പോയിന്റോടെ പഞ്ചാബും കർണാടകയുമാണ്  മുന്നിൽ. 17ന് ഒഡീഷയ്ക്കെതിരെയും 19ന് പഞ്ചാബിനെതിരെയുമുള്ള രണ്ടു മത്സരങ്ങളും ജയിച്ചാൽ കേരളത്തിന് 10 പോയിന്റാകും. എന്നാൽ 17ന് നടക്കുന്ന മഹാരാഷ്ട്ര–കർണാടക, പഞ്ചാബ്–ഗോവ മത്സരങ്ങളിൽ കർണാടകയും പഞ്ചാബും ജയിച്ചാൽ ഒരു മത്സരം ബാക്കി നിൽക്കേ ഇരുടീമിനും 10 പോയിന്റാകും. 

ഇതോടെ  19ന് കേരളം പഞ്ചാബിനെ തോൽപിക്കുന്നതിനൊപ്പം അന്നു തന്നെ നടക്കുന്ന കർണാടക–ഒഡീഷ മത്സരത്തിൽ കർണാടക തോൽക്കുകയും വേണം. ഫലത്തിൽ കർണാടകയുടെയും പഞ്ചാബിന്റെയും ഇനിയുള്ള ജയപരാജയങ്ങളെ ആശ്രയിച്ചാണ് കേരളത്തിന്റെ സെമി ഫൈനൽ സാധ്യത.

English Summary: Kerala needs two wins to reach the Santosh Trophy semis, good luck!

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com