ഫൗളിൽ വീണ ബാർസ താരത്തിനു നേരെ പന്തടിച്ച് ബ്രൂണോ; ഗ്രൗണ്ടിൽ ഉന്തും തള്ളും- വിഡിയോ
Mail This Article
മാഞ്ചസ്റ്റര്‍∙ യുവേഫ യൂറോപ്പ ലീഗിൽ ബാർസിലോന– മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടത്തിനിടെ ഗ്രൗണ്ടിൽ താരങ്ങളുടെ ഉന്തുംതള്ളും. മത്സരത്തിനിടെ പരുക്കേറ്റുവീണ ബാർസ താരം ഫ്രെങ്കി ഡിയോങ്ങിന്റെ ദേഹത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് പന്തടിച്ചതോടെയാണു പ്രശ്നങ്ങളുടെ തുടക്കം.
യുണൈറ്റഡ് പ്രതിരോധ താരം ആരൺ വാൻ ബിസക്കയുടെ ഫൗളിലാണ് ഫ്രെങ്കി ഡിയോങ് ഗ്രൗണ്ടിൽ വീണത്. ഇതോടെ ഇരു ഭാഗത്തുനിന്നും തർക്കമുണ്ടായി. ബാർസിലോന– യുണൈറ്റഡ് താരങ്ങൾ തമ്മിൽ ഉന്തുംതള്ളുമുണ്ടായി. മത്സരത്തിൽ ഫ്രെഡിന്റേയും (47) ആന്റണിയുടേയും (73) ഗോൾ മികവിൽ ബാർസയെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത റൗണ്ടിലേക്കു മുന്നേറി (2–1).
18–ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ പെനൽറ്റി ഗോളിൽ മുന്നിലെത്തിയ ബാർസിലോന രണ്ടു ഗോളുകൾ വഴങ്ങി തോറ്റുപോകുകയായിരുന്നു. സ്പെയിനിൽ നടന്ന ആദ്യ പാദ മത്സരം 2–2ന് സമനിലയിലായിരുന്നു.
English Summary: Manchester United's Bruno Fernandes Blasts Ball At Barcelona's Frenkie De Jong