ADVERTISEMENT

ലണ്ടൻ ∙ ന്യൂകാസിൽ യുണൈറ്റഡിനെ 2–0ന് തോൽപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇംഗ്ലിഷ് ലീഗ് കപ്പ്.  ആറു വർഷത്തെ സാമാന്യം നീണ്ട ഇടവേളയ്ക്കു ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു കിരീടം സ്വന്തമാക്കുന്നത്. 2017ലെ യൂറോപ്പ ലീഗ് കിരീടനേട്ടമായിരുന്നു അവസാനത്തേത്. പരിശീലകൻ എറിക് ടെൻ ഹാഗിനു കീഴിൽ യുണൈറ്റഡ് നേടുന്ന ആദ്യ കിരീടമാണിത്.

33–ാം മിനിറ്റിൽ കാസെമിറോയിലൂടെ ആദ്യ ഗോൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് 39–ാം മിനിറ്റിൽ ന്യൂകാസിൽ താരം സ്വെൻ ബോട്മാന്റെ സെൽഫ് ഗോളിലൂടെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ന്യൂകാസിൽ ശ്രമിച്ചെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം കൈവിട്ടില്ല.

English Summary: Manchester United defeat Newcastle United 2-0 to win EFL Cup, end 6-year silverware drought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com